Tuesday, February 17, 2009

എനിക്കും വേണം ഒരു അവാര്‍ഡ്

എന്താണ് അതിനൊരു മാര്‍ഗ്ഗം?അവാര്‍ഡ് സംഘടിപ്പിക്കുന്ന വഴികള്‍ അറിയുന്നവര്‍ ഒന്നു പറഞ്ഞു തന്നാല്‍ക്കൊള്ളാം.സാഹിത്യത്തിലാണ് അവാര്‍ഡ്താത്പര്യം.

4 comments:

Anonymous said...

ഇതെന്താണ് ഈ വെറ്റിവെര്‍ പുല്ല്? ഇതിന് മലയാണ്മയില്‍ എന്താകും പേര്? ഈ നെറ്റ്വേക്ക്‌ എന്നുപറഞ്ഞിരിക്കുന്നതെന്താണ്?
എവോഡുകളുടെ കാര്യത്തില്‍ അതിവിദഗ്‌ധനായ ഒരു ചങ്ങാതി എനിക്കുണ്ട്‌. കക്ഷി ആദ്യം ചെയ്യുക ഒരു ഫൗണ്ടേഷന്‍ സ്വന്തമായി ആരംഭിക്കുകയാണ്. സ്‌ഥലത്തെ ജീവിച്ചിരിക്കുന്നതോ മണ്‍മറഞ്ഞതോ ആയ ഒരു പ്രധാന ദിവ്യന്റെ പേരിലാകും ഇത്‌. പിന്നീട്‌ സ്വന്തം പ്രവര്‍ത്തന മേഖലയില്‍ത്തന്നെ ഈ ഫൗണ്ടേഷന്‍ ഒരു എവോഡ്‌ നല്‍കുന്നതായി പത്രങ്ങളില്‍ വര്‍ത്ത കൊടുക്കും. എന്‍ട്രികള്‍ ക്ഷണിക്കും. നാലാള്‍ കേട്ടാല്‍ തെറ്റുപറയാത്ത എന്നാല്‍ നാം പറയുന്നിടത്ത്‌ ഒപ്പിട്ടുതരുന്ന ഒരു മൂന്നംഗ ജൂറിയെ പ്രഖ്യാപിക്കും. അടുത്തൂണ്‍ പറ്റിയ വല്ല ജഡ്‌ജിയോ സാഹിത്യവുമായി അല്‍പസ്വല്‍പം ബന്ധമുള്ള പഴയ ഒരു ക്ലാസ്‌മേറ്റൊ ഒക്കെ മതി. എന്നിട്ടുജൂറി നമുക്കു തന്നെ എവോഡ്‌ കല്‍പ്പിച്ചു നല്‍കുന്നു. അതു നമുക്കു ത്രുക്കയ്യാല്‍ സമ്മാനിക്കാനായി വല്ല സ്വാമിയേയോ സബ്‌ എഡിറ്ററേയൊ മന്ത്രി തന്ത്ര്യാദികളേയോ അഞ്ചേകാലും കോപ്പും കൊടുത്തു കൊണ്ടുവരുന്നു. പിറ്റേ വര്‍ഷവും കൊടുക്കണമെങ്കില്‍ മീറ്റിങ്ങിനും മറ്റും ചില്ലറ മുടക്കാന്‍ തയ്യാറുള്ള ഏതെങ്കിലും എവോഡ്‌ മോഹിയെ കണ്ടുപിടിച്ചാല്‍ മതി. അപ്പോള്‍ സംഭവം ഒരു തുടരന്‍ എവോഡ്‌ ആകുകയും വിശ്വാസ്യത കൂടുകയും ചെയ്യും. ഇനി ഇതുമൊത്തം കോണ്‍ട്രാക്‍റ്റ്‌ അടിസ്‌ഥാനത്തില്‍ ചെയ്തുകിട്ടണമെങ്കില്‍ ഈയുള്ളവനെ ലാന്റ്‌ മെയിലായോ സ്‌നെയില്‍ മെയിലായോ ബന്ധപ്പെടുക.

the man to walk with said...

സാഹിത്യതിനാകുമ്പോ ചെലവ് കുറവേ വരൂ ..ഇനി കൃതികളൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല ..ഒരു ചിരി ഒരു കിഴി ....ആരുടെ പെരിലുലുള്ളത് വേണം സ്വന്തം പേരിലാണ് നല്ലത് പുതുമ കാണും ..:)

chithrakaran ചിത്രകാരന്‍ said...

ഒരു ലക്ഷം ഡിഡിയായി അയച്ചു തരാമെങ്കില്‍
10001 രൂപയുടെ കാഷ് അവാര്‍ഡും,ഏതെങ്കിലും
നംബൂതിരി രൂപകല്‍പ്പന ചെയ്ത അവര്‍ഡ് ശില്‍പ്പവും പ്രശസ്തിപത്രവും അടക്കമുള്ള നല്ലൊരു അവാര്‍ഡ് നല്‍കാം. ഫോട്ടോ,ലോക്കല്‍ പത്ര വാര്‍ത്ത എന്നിവ സാധാ രീതിയില്‍ ഉണ്ടാകും. കൂടുതലായി പ്രതീക്ഷിക്കുന്നെങ്കില്‍ അതിന്റെ ചിലവുകള്‍ പുറമേ അയച്ചു തരേണ്ടിവരും:)

Anonymous said...

ഇതാരാണാവോ ശില്‍പ്പം രൂപകല്‍പ്പന ചെയ്യാറുള്ള ഈ 'ഏതെങ്കിലും നമ്പൂതിരി'?