അങ്ങനെ ഞാന്‍ കാമസൂത്രം വായിക്കാന്‍ തുടങ്ങി.
ദാമ്പത്യ ശാസ്ത്രം എന്നാണ് പുസ്തകത്തില്‍ ഒന്നാം പേജില്‍ പ്രിന്റ് ചെയ്തിട്ടുള്ളത്.പലപ്പോഴായി ഞാന്‍ ആ പുസ്തകം പല വട്ടം വായിച്ചു.വായിച്ചും പഠിച്ചും നേടിയ ആദ്യത്തെ പാഠം ഇതായിരുന്നു.
‘ലൈംഗികസാഹിത്യവും കലകളും ആദ്യനിമിഷങ്ങളില്‍ ഉത്തേജകങ്ങളാണെങ്കിലും കാമാസക്തി അടങ്ങിക്കഴിഞ്ഞാല്‍ ബുദ്ധി കൂടുതല്‍ ഉന്മിഷിത്താകുന്നു‘
മലയാളികളുടെ കപടസദാചാരവും ലൈംഗികദാരിദ്ര്യവും ഇപ്പോല്‍ പ്രമുഖചറ്ച്ചാ വിഷയങ്ങളാണ്.അവക്കുള്ള കാരണങ്ങളും പ്രതിവിധികളും തേടിയുള്ള സഞ്ചാരങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.ഈ ചറ്ച്ചകളിലും അന്വേഷണങ്ങളിലും കാമസൂത്രപാരമ്പര്യം സവിശേഷപരിഗണന നേടുന്നു.ചറ്ച്ചകളില് ഉന്നയിക്കപ്പെടുന്ന പ്രധാനപ്രശ്നം സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വതന്ത്രവും വൈയക്തികവുമായ സൌഹ്ര്ദവും പ്രണയവും തീരെ മാനിക്കപ്പെടുന്നില്ല എന്നുള്ളതാണ്.ഈ ആരോപണത്തിനു ഹേതുവായ മനസ്ഥിതി ഇന്നലെ ഉണ്ടായതല്ല.
‘പ്രണയം തെറ്റായതു കൊണ്ടല്ലേ അത് ഒളിഛു വെക്കേണ്ടി വരുന്നത്?’എന്ന് 1948ല്‍ കെ.സരസ്വതിയമ്മയുടെ ഒരു കഥാപാത്രം ചോദിക്കുകയുണ്ടായി.അറുപതു വറ്ഷം മുന്‍പ് എന്തായിരുന്നുവോ അതു തന്നെയാണ് ഇന്നത്തെയും അവസ്ഥ എന്നു കാണുന്നു.
ചരിത്രവും പൌരാണികതയും സംസ്കാരവും സാമൂഹ്യവ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.എങ്കിലും ലൈംഗികതയെസ്സംബന്ധിച്ച് പുനറ് വിചിന്തനവും പുനറ് നിറ്വചനവും നിറ്വഹിക്കതെയിരിക്കാനാവില്ല
ആദിപാപം എന്ന സെമിറ്റിക് സങ്കല്‍പ്പം വഹിച്ചു പോരുന്ന ക്രിസ്തുമതം പ്രബലമായിരിക്കുമ്പോഴും യൂറോപ്പിലും അമേരിക്കയിലും ലൈംഗികസ്വാതന്ത്രവും ലൈംഗിക പഠനങ്ങളും പുരോഗമിക്കുന്നു.എന്നാല്‍ ലിംഗപൂജയും യോനീപൂജയും നിലനിന്നു പോന്ന ഭാരതത്തിലാവട്ടെ അടിസ്ഥാനരഹിതവും അറ്ത്ഥശോാന്യവുമായ വാഴ്ത്തുപാട്ടുകളും കല്പ്പനകളും തന്ത്രവിദ്യയും ഒടിമറയലും മറ്റുമാണ് മറ്റുമാണ്് ലൈംഗികകാര്യങ്ങളില്‍ നിലനില്‍ക്കുന്നത്.
കാമചിന്തയിലും നിരീക്ഷണങ്ങളിലും പൌരാണിക ഭാരതീയ ഗ്രന്ഥമായ കാമസൂത്രത്തിന്റെ അപ്രമാദിത്വം വിഖ്യാതവും സറ്വസമ്മതവുമാണ്.കാമസൂത്രത്തെ അടിസ്ഥാനമാകിയുള്ള ലൈംഗിക വിദ്യാഭ്യാസവും വിവാഹപൂറ്വ കൌണ്സിലിങ്ങും കേരളത്തില്‍ അത്യാവശ്യമാണ് എന്നു വിശ്വസിക്കുകയും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്.
യഥാറ്ത്ഥത്തില് വാത്സ്യായനന്റെ കാമസൂത്രം നല്കുന്ന പാഠമെന്താണ്?
[ശേഷം അടുത്ത ലക്കത്തില്‍]
Subscribe to:
Post Comments (Atom)
2 comments:
Post a Comment