ആ പദം ആദ്യം കണ്ടത് സുവോളജി ഡിപ്പാര്‍ട്മെന്റിലെ ക് റ്ഷ്ണകുമാറിന്റെ മേശപ്പുറത്തിരുന്ന പശക്കുപ്പിയുടെ പള്ളമേലായിരുന്നു.പശക്കുപ്പി തിരിച്ചും മറിച്ചും നോക്കിയിട്ട് ഞാന്‍ അയാളെ കൌതുകത്തോടെ നോക്കി.അയാള്‍ സാകൂതം എന്നെ നോക്കിയിരിക്കുകയായിരുന്നു.എന്റെ കൌതുകം കണ്ട് അയാള്‍ കുലുങ്ങിച്ചിരിച്ചു.
‘എന്താ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത്?’
എന്റെ ചോദ്യത്തിന് അയാള്‍ ചിരി തന്നെ ഉത്തരമായി തന്നു.
അങ്ങനെയിരിക്കെ ഒരു നാള് പത്രത്തില്‍ കണ്ടു.വാത്സ്യായനന്റെ കാമസൂത്രം ലിറ്റില്‍ പ്രിന്‍സ് പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്ന്. ഇതെന്താണ് എന്നൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം
യൂനിവേഴ്സിറ്റിയിലെ ജൂനിയറ് കുഞ്ഞുങ്ങളെ പുസ്തകം വാങ്ങാന്‍ എല്‍പ്പിച്ചു വിട്ടപ്പോള്‍ അതിത്ര വലിയ ഗുലുമാലാകും എന്ന് സ്വപ്നത്തില്‍പ്പോലും ഞാന്‍ കരുതിയിട്ടില്ല.അമ്മയാണേ സത്യം!
(ശേഷം അടുത്ത ലക്കത്തില്‍)
Subscribe to:
Post Comments (Atom)
5 comments:
അപ്പൊ,ശരിക്കും ഗുലുമാലായോ?
അപ്പൊ,പറഞ്ഞ പോലെ അടുത്ത ലക്കത്തില്‍ കാണാം.
ഹ ഹ....ആവശ്യമില്ലാത്ത കാര്യത്തിന് പോയാല്‍ അങ്ങനെയാകും...
പശക്കുപ്പി തിരിച്ചും മറിച്ചും നോക്കിയിട്ടും വാത്സ്യായനീയം ഒന്നും കണ്ടില്ല അല്ലേ? ഹൗ! എന്തൊരു ആകാംക്ഷ... ക്ഷ പിടിച്ചു കെട്ടോ.. ഈ കൗതുകം മനുഷ്യോചിതം തന്നെ ...
ഏതായാലും അടുത്തലക്കത്തിൽ കാണാം. എത്ര കാലമെടുക്കും..
ഹഹ..
കോളേജിലെത്തിയിട്ടും വാത്സ്യായനത്തിന്റെ അര്‍ത്ഥം അറിയാഞ്ഞത് തല്ലുകൊള്ളേണ്ട നിഷ്കളങ്കതയല്ലേ? ... :-)
Post a Comment