പിന്നീട് എന്തുണ്ടായി എന്ന ചോദ്യത്തിന് അവറ് ക്യത്യവും വ്യക്തവുമായ ഉത്തരം ഇതു വരെ പറഞ്ഞിട്ടില്ല.ചില പൊട്ടലും ചീറ്റലും എരിപൊരിസഞ്ചാരങ്ങളും കേട്ടതായി അയല്‍ വാസികള്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.വാതില്‍ തഴുതിട്ടിരുന്നതു കൊണ്ട് തങ്ങള്‍ക്ക് അകത്തു കയറാന്‍ കഴിഞ്ഞില്ല എന്ന് അവറ് ഖേദം പ്രകടിപ്പിക്കുകയുമുണ്ടായി.പിറ്റേ ദിവസം ക്ലാസില്‍ ഇരുന്ന് ഉറങ്ങിയതിന് മൂന്നു പേറ്ക്കും ശാസന കിട്ടിയതായും പറയപ്പെട്ടു.
ഒരാഴ്ചക്കു ശേഷം പുസ്തകം വാങ്ങാന്‍ ഞാന്‍ സ്ഥലത്തെത്തിയപ്പോള്‍ ഒരു ആരവം എന്നെ എതിരേറ്റു.അതിനു മുന്‍പോ പിന്‍പോ അതു പോലെ സജീവവും സമ്ര്ദ്ധവുമായ ഒരു സ്വീകരണം എനിക്ക് എങ്ങു നിന്നും കിട്ടിയിട്ടില്ല എന്നു ഞാന്‍ നെഞ്ചില്‍ത്തൊട്ടു സത്യം ചെയ്യുന്നു.
“എടോ താന്‍ ആളു ശരിയല്ല”
സംഘം കോറസ് പാടി.
“ശരിയല്ല”
ഞാന്‍ സമ്മതിച്ചു.
“താന്‍ ഞങ്ങളുടെ മാനം കളഞ്ഞു”
“ഓ അങ്ങനെ ഒരു സാധനം ഉണ്ടായിരുന്നു അല്ലേ!”
“തനിക്കെല്ലാം കളിയാ.”
“കാര്യം പറയെന്റെ കുഞ്ഞിപ്പെണ്ണേ”
എടോ,കാമസൂത്രം ഇത്ര കടുപ്പമാണെന്ന് ഞങ്ങളറിഞ്ഞില്ലെടോ.”
“എത്ര കടുപ്പം?”
“താന്‍ അതൊന്നു വായിച്ചു നോക്ക്.ഞങ്ങളൊന്നു കാണട്ടെ തന്റെ ധൈര്യം.”
ഞാന്‍ വായന തുടങ്ങി.മൂന്നു പേറ് ആകാംക്ഷാ ഭരിതരായി ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.
എന്റെ ശ്വാസത്തിനു തീപ്പിടിച്ചു തുടങ്ങി.
പുസ്തകം കൊണ്ട് മുഖം മറക്കാന്‍ ഞാന്‍ ഒരു വിഫലശ്രമം നടത്തി.പക്ഷേ മുറി നിറയെ കൂടിയിരുന്ന പെണ്ണുങ്ങള് ഇടംകോലിട്ടു.
“പറ്റില്ല,പറ്റില്ല”
“എന്നാലിത്തിരി വെള്ളം താ”
“വെള്ളം കൊടുക്കെടീ.പാവം പരവേശപ്പെട്ടു പോയീ.നിന്റെ മറ്റവനെ വിവരമറിക്കട്ടേടീ?മഞ്ചലു കൊണ്ടു വരാന്‍ പറയട്ടെ?”
അയ്യോ പറയല്ലെ.ഞങ്ങളു തമ്മില്‍ അങ്ങനെ യാതൊന്നും....”
“എങ്ങനെ...എങ്ങനെ...?”
“ഈ പുസ്തകത്തില്‍ ഉള്ള പോലെ ഒന്നും“
“എന്നാല്‍ ചെല്ല്,രണ്ടു പേരും കൂടി നന്നായി ഗ്രന്ഥം നന്നായി പഠിച്ച് പ്രക്റ്റിക്കല്‍ നടത്തി വാ.”
പെണ്ണുങ്ങള് ആരവത്തോടെ പിരിഞ്ഞു പോയി
(ശേഷം അടുത്ത ലക്കത്തില്‍)
Monday, October 13, 2008
Subscribe to:
Post Comments (Atom)
7 comments:
ഹും !!!
ഞാനിവിടെ വന്നില്ലേ...
അതേയ്..ഈ പ്രൊഫൈല്‍ ഫോട്ടോ കാണിച്ചു പേടിപ്പിച്ചതിനു ഞാന്‍ വച്ചിട്ടുണ്ട്..
കൊതിപ്പിച്ച് കൊതിപ്പിച്ച് കൊല്ല്
ഇപ്പോള്‍ ആണ് "വാത്സ്യായനം" കണ്ടത് ...ഒരു സംശയം .. ആ പരസ്യം വന്നപ്പോള്‍ തന്നെ അതിന്റെ കൂടെ ഒരു ചിത്രവും ഇല്ലായിരുന്നോ ?? ഉണ്ടായിരുന്നു എന്ന് തന്നെ ആണ് എന്റെ വിശ്വാസം ... അപ്പൊ ഇതു മൊത്തം ഒരു കെട്ടുകഥ അല്ലെ ???
എന്തും പറയും:ജീവനില്‍ കൊതിയുള്ളവർ ഓടിക്കൊള്ളുക! ഹ ഹ , ഈ വാണിങ്ങ് നല്ലതാണ്.ബാക്കി കൂടി പോരട്ടെ.
Ente Indirachechi,ONNARAYUDUTHA nayikamareppatty varnichal vatyanam kemamakum;njangal Valluvanadan tharunikal ennum thattudukkunnu;onnarappennungal ethra lasyavathikal;enthu parayunnu?
Post a Comment