സബ് ജൂനിയര്‍ കുഞ്ഞുങ്ങള്‍ ചുരിദാരും കമ്മീസും ദുപ്പട്ടയും അണിഞ്ഞ് കോഴിക്കോട്ടേയ്ക്കു പുറപ്പെട്ടു.ഒരു വഴിക്കു പോകുമ്പോള്‍ മൂന്നു പേര് വേണം എന്ന നയമനുസരിച്ച് തന്നെയാണവര്‍ പോയത്.അതു കൊണ്ടു ഗുണമുണ്ടായി.ഒറ്റയ്ക്കു ചമ്മേണ്ടി വന്നില്ല.അല്ലെങ്കിലും ,ചമ്മിയ കാര്യം അവര്‍ അറിഞ്ഞില്ല എന്നല്ലേ പറയേണ്ടിയിരുന്നത്!
മൂന്നു പഹച്ചികളും കൂടി ലിറ്റില്‍ പ്രിന്സിന്റ്റെ ഓഫീസില്‍ കയറിച്ചെന്ന് ഓര്‍ഡര്‍ ചെയ്തു.
“ഒരു കാമസൂത്രം”
കൌണ്ടറിലിരുന്ന മാന്യന് അറിയാതെ എഴുന്നേറ്റു നിന്നു പോയി!
കടയിലിരുന്ന മറ്റു യുവകേസരികള്‍ ഇതി കര്ത്തവ്യഥാമൂഢരായി നിന്നു പോയി എന്ന് വിശ്വസ്തകേന്ദ്രങ്ങള്‍ പിന്നീടു പറയുകയുണ്ടായി.
പെണ്ണുങ്ങള് മൂവരും ഹോസ്റ്റലിലെത്തി അത്താഴം കഴിച്ച് ഉഷാറായി പുസ്തകം തുറന്നു.
(ശേഷം അടുത്ത ലക്കത്തില്‍)
Subscribe to:
Post Comments (Atom)
7 comments:
എത്ര ലക്കം വരെ പോകും നേരത്തെ ലക്കം മുഴുവന്‍ ബുക്ക് ചെയ്യാനാ.....
ഇതെന്താ, ആകാശവാണിയിലെ അഞ്ചു മിനിറ്റ് വീതമുള്ള തുടര്നാടകമോ? ഒരു പേജ് എങ്കിലും ഇല്ലാതെ "തുടരും" എന്ന് എഴുതവാന്‍ എങ്ങനെ തോന്നുന്നു? ഇത് അറുബോറാകുന്നു മാഡം..
നന്നാവുന്നുണ്ട് ഇന്ദിര.
എങ്കിലും പോസ്റ്റ് അല്പം കൂടി വലുതാക്കി ക്കൂടെ .
അടുത്തതിനായി കാത്തിരിക്കുന്നു.
പുസ്തക പുഴു
കാമസൂത്രം
ശേഷം അടുത്ത ലക്കത്തില്‍
വെറുതെ പേടി പെടുത്തലേ
കാത്തിരുന്നു മുഷിയുന്നു!!
എപ്പോഴാ ബാക്കി.?
ഞാന്‍ കാണാതെ പോകുമോ ആവോ?
ലക്കങ്ങള്‍ മൊത്തമായങ്ങു ബുക്കു ചെയ്തേരെ.ഒരു നഷ്ടവും വരുകേല.
Post a Comment