Thursday, September 25, 2008

അടിപ്പാവാടയുടെ ചരട്

മാന്യരേ,
‘പെണ്ണിന്ടെ മാനം അടിപ്പാവാടയുടെ ചരടിലാണ്.‘
എന്‍.എന്‍.പിള്ളയുടെ ഫോളിഡോള്‍ എന്ന നാടകത്തിലെ ഡയലോഗാണിത്.വറ്ഷങ്ങള്‍ക്കു മുന്പ് അതു വായിച്ച് ഞാന്‍ കോപിഷ്ഠയായി.കോപത്തിന് ഇപ്പോഴും ശമനം വന്നിട്ടില്ല.എന്‍.എന്‍.പിള്ള വലിയ നാടകാചാര്യനാണെന്ന് അയാളും മറ്റു ചിലരും പറഞ്ഞിട്ടുണ്ട്.എനിക്കതു സമ്മതമല്ല.
പിള്ളയല്ല,അടിപ്പാവടയാണല്ലോ വിഷയം .
മൂന്നാറിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ ബസ്സില്‍ക്കയറി അമറ്ന്നിരുന്നപ്പോള്‍ ഢും എന്നൊരൊച്ച!
വയറിനകത്തു നിന്നാണോ?അല്ല.സംശയം പെട്ടെന്നു തീറ്ന്നു.പാവാടയുടെ വള്ളി പൊട്ടിയതായിരുന്നു.ഇരുന്നയിടത്തു നിന്ന് എഴുന്നേല്‍ക്കണമെങ്കില്‍ ?
അപ്പോള്‍ എനിക്കു മനസ്സിലായി മാനം അടിപ്പാവാടയുടെ ചരടിലും കൂടിയാണെന്ന്.
ഹും!

8 comments:

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഹ ഹ്ഹ് ഹ

അനുഭവം ഗുരു... ല്ലേ?
(ഞാന്‍ എന്റെ ഭാര്യയോട് ഈ അടിപ്പാവാട തന്നെ ഒരനാവശ്യമാണെന്നു പറഞ്ഞ് തര്‍ക്കിക്കാറുണ്ട്)

തോന്ന്യാസി said...

ഇനിയെങ്കിലും കോപം ഒന്ന് ശമിപ്പിച്ചു കൂടേ?

ഓ.ടോ. ആകാശവാണിയിലുള്ള കെ.ആര്‍.ഇന്ദിരയാണോ?

krish | കൃഷ് said...

ഹഹഹ..

(ഇതാണല്ലേ, മാനം കപ്പല്‍ കയറി, ബസ്സ് കയറി എന്നൊക്കെ പറേണത്!!!)

മുസാഫിര്‍ said...

എന്‍ എന്‍ പിള്ളയുടെ ഡയലോഗ് നാടകത്തില്‍ കേള്‍ക്കാന്‍ കൊള്ളാം പക്ഷെ എടുത്ത് ക്വോട്ടുമ്പോള്‍ സൂക്ഷിക്കണം.അനുഭവം കൊള്ളാം.

K.R.INDIRA said...

അല്ലെങ്കിലും ഈ ആണുങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല.പെണ്ണുങ്ങളുടെ കാര്യങ്ങളെല്ലാം അവര്‍ക്ക് കളിയാണ്.പെണ്ണുങ്ങളോടു പറഞ്ഞിട്ട് അത്രയും കാര്യമില്ല.ചുമ്മാ ഇളിയ്ക്കും അവറ്റ.പിന്നെപ്പറയും ഹസ്ബന്ഡിനോടു ചോദിയ്ക്കട്ടെ എന്ന്.എന്തൊരു ജീവിവര്‍ഗ്ഗം !

ഡി .പ്രദീപ് കുമാർ said...

എന്തിനാണു നിങ്ങള്‍ ഈ സാരിയും അടപ്പാവാടയും വാരിച്ചുറ്റി കവാത്ത് നടത്തുന്നതു?പകരം പാന്റ്സോ ചുരീദാറോ പോരെ?അതല്ലെ സൌകര്യപ്രദം?എന്തുപറയുന്നു വനിതാവിമോചകര്‍?

ആൾരൂപൻ said...

പാവാടയ്ക്ക്‌ ഇനി വള്ളി വേണ്ട... എലാസ്റ്റിക്ക്‌ ആക്കിയാല്‍ മതി ... എന്താ?.

അയ്യേ !!! said...

haha :)