Tuesday, October 21, 2008

വാത്സ്യായനം

അങ്ങനെ ഞാന്‍ കാമസൂത്രം വായിക്കാന്‍ തുടങ്ങി.
ദാമ്പത്യ ശാസ്ത്രം എന്നാണ് പുസ്തകത്തില്‍ ഒന്നാം പേജില്‍ പ്രിന്റ് ചെയ്തിട്ടുള്ളത്.പലപ്പോഴായി ഞാന്‍ ആ പുസ്തകം പല വട്ടം വായിച്ചു.വായിച്ചും പഠിച്ചും നേടിയ ആദ്യത്തെ പാഠം ഇതായിരുന്നു.
‘ലൈംഗികസാഹിത്യവും കലകളും ആദ്യനിമിഷങ്ങളില്‍ ഉത്തേജകങ്ങളാണെങ്കിലും കാമാസക്തി അടങ്ങിക്കഴിഞ്ഞാല്‍ ബുദ്ധി കൂടുതല്‍ ഉന്മിഷിത്താകുന്നു‘

മലയാളികളുടെ കപടസദാചാരവും ലൈംഗികദാരിദ്ര്യവും ഇപ്പോല്‍ പ്രമുഖചറ്ച്ചാ വിഷയങ്ങളാണ്.അവക്കുള്ള കാരണങ്ങളും പ്രതിവിധികളും തേടിയുള്ള സഞ്ചാരങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.ഈ ചറ്ച്ചകളിലും അന്വേഷണങ്ങളിലും കാമസൂത്രപാരമ്പര്യം സവിശേഷപരിഗണന നേടുന്നു.ചറ്ച്ചകളില്‍ ഉന്നയിക്കപ്പെടുന്ന പ്രധാനപ്രശ്നം സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വതന്ത്രവും വൈയക്തികവുമായ സൌഹ്ര്ദവും പ്രണയവും തീരെ മാനിക്കപ്പെടുന്നില്ല എന്നുള്ളതാണ്.ഈ ആരോപണത്തിനു ഹേതുവായ മനസ്ഥിതി ഇന്നലെ ഉണ്ടായതല്ല.
‘പ്രണയം തെറ്റായതു കൊണ്ടല്ലേ അത് ഒളിഛു വെക്കേണ്ടി വരുന്നത്?’എന്ന് 1948ല്‍ കെ.സരസ്വതിയമ്മയുടെ ഒരു കഥാപാത്രം ചോദിക്കുകയുണ്ടായി.അറുപതു വറ്ഷം മുന്‍പ് എന്തായിരുന്നുവോ അതു തന്നെയാണ് ഇന്നത്തെയും അവസ്ഥ എന്നു കാണുന്നു.
ചരിത്രവും പൌരാണികതയും സംസ്കാരവും സാമൂഹ്യവ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.എങ്കിലും ലൈംഗികതയെസ്സംബന്ധിച്ച് പുനറ് വിചിന്തനവും പുനറ് നിറ്വചനവും നിറ്വഹിക്കതെയിരിക്കാനാവില്ല
ആദിപാപം എന്ന സെമിറ്റിക് സങ്കല്‍പ്പം വഹിച്ചു പോരുന്ന ക്രിസ്തുമതം പ്രബലമായിരിക്കുമ്പോഴും യൂറോപ്പിലും അമേരിക്കയിലും ലൈംഗികസ്വാതന്ത്രവും ലൈംഗിക പഠനങ്ങളും പുരോഗമിക്കുന്നു.എന്നാല്‍ ലിംഗപൂജയും യോനീപൂജയും നിലനിന്നു പോന്ന ഭാരതത്തിലാവട്ടെ അടിസ്ഥാനരഹിതവും അറ്ത്ഥശോ‍ാന്യവുമായ വാഴ്ത്തുപാട്ടുകളും കല്‍പ്പനകളും തന്ത്രവിദ്യയും ഒടിമറയലും മറ്റുമാണ് മറ്റുമാണ്‍് ലൈംഗികകാര്യങ്ങളില്‍ നിലനില്‍ക്കുന്നത്.
കാമചിന്തയിലും നിരീക്ഷണങ്ങളിലും പൌരാണിക ഭാരതീയ ഗ്രന്ഥമായ കാമസൂത്രത്തിന്റെ അപ്രമാദിത്വം വിഖ്യാതവും സറ്വസമ്മതവുമാണ്.കാമസൂത്രത്തെ അടിസ്ഥാനമാകിയുള്ള ലൈംഗിക വിദ്യാഭ്യാസവും വിവാഹപൂറ്വ കൌണ്‍സിലിങ്ങും കേരളത്തില്‍ അത്യാവശ്യമാണ് എന്നു വിശ്വസിക്കുകയും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്.
യഥാറ്ത്ഥത്തില്‍ വാത്സ്യായനന്റെ കാമസൂത്രം നല്‍കുന്ന പാഠമെന്താണ്?
[ശേഷം അടുത്ത ലക്കത്തില്‍]

Monday, October 13, 2008

വാത്സ്യായനം

പിന്നീട് എന്തുണ്ടായി എന്ന ചോദ്യത്തിന് അവറ് ക്യത്യവും വ്യക്തവുമായ ഉത്തരം ഇതു വരെ പറഞ്ഞിട്ടില്ല.ചില പൊട്ടലും ചീറ്റലും എരിപൊരിസഞ്ചാരങ്ങളും കേട്ടതായി അയല്‍ വാസികള്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.വാതില്‍ തഴുതിട്ടിരുന്നതു കൊണ്ട് തങ്ങള്‍ക്ക് അകത്തു കയറാന്‍ കഴിഞ്ഞില്ല എന്ന് അവറ് ഖേദം പ്രകടിപ്പിക്കുകയുമുണ്ടായി.പിറ്റേ ദിവസം ക്ലാസില്‍ ഇരുന്ന് ഉറങ്ങിയതിന് മൂന്നു പേറ്ക്കും ശാസന കിട്ടിയതായും പറയപ്പെട്ടു.
ഒരാഴ്ചക്കു ശേഷം പുസ്തകം വാങ്ങാന്‍ ഞാന്‍ സ്ഥലത്തെത്തിയപ്പോള്‍ ഒരു ആരവം എന്നെ എതിരേറ്റു.അതിനു മുന്‍പോ പിന്‍പോ അതു പോലെ സജീവവും സമ്ര്ദ്ധവുമായ ഒരു സ്വീകരണം എനിക്ക് എങ്ങു നിന്നും കിട്ടിയിട്ടില്ല എന്നു ഞാന്‍ നെഞ്ചില്‍ത്തൊട്ടു സത്യം ചെയ്യുന്നു.
“എടോ താന്‍ ആളു ശരിയല്ല”
സംഘം കോറസ് പാടി.
“ശരിയല്ല”
ഞാന്‍ സമ്മതിച്ചു.
“താന്‍ ഞങ്ങളുടെ മാനം കളഞ്ഞു”
“ഓ അങ്ങനെ ഒരു സാധനം ഉണ്ടായിരുന്നു അല്ലേ!”
“തനിക്കെല്ലാം കളിയാ.”
“കാര്യം പറയെന്റെ കുഞ്ഞിപ്പെണ്ണേ”
എടോ,കാമസൂത്രം ഇത്ര കടുപ്പമാണെന്ന് ഞങ്ങളറിഞ്ഞില്ലെടോ.”
“എത്ര കടുപ്പം?”
“താന്‍ അതൊന്നു വായിച്ചു നോക്ക്.ഞങ്ങളൊന്നു കാണട്ടെ തന്റെ ധൈര്യം.”
ഞാന്‍ വായന തുടങ്ങി.മൂന്നു പേറ് ആകാംക്ഷാ ഭരിതരായി ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.
എന്റെ ശ്വാസത്തിനു തീപ്പിടിച്ചു തുടങ്ങി.
പുസ്തകം കൊണ്ട് മുഖം മറക്കാന്‍ ഞാന്‍ ഒരു വിഫലശ്രമം നടത്തി.പക്ഷേ മുറി നിറയെ കൂടിയിരുന്ന പെണ്ണുങ്ങള്‍ ഇടംകോലിട്ടു.
“പറ്റില്ല,പറ്റില്ല”
“എന്നാലിത്തിരി വെള്ളം താ”
“വെള്ളം കൊടുക്കെടീ.പാവം പരവേശപ്പെട്ടു പോയീ.നിന്റെ മറ്റവനെ വിവരമറിക്കട്ടേടീ?മഞ്ചലു കൊണ്ടു വരാന്‍ പറയട്ടെ?”
അയ്യോ പറയല്ലെ.ഞങ്ങളു തമ്മില്‍ അങ്ങനെ യാതൊന്നും....”
“എങ്ങനെ...എങ്ങനെ...?”
“ഈ പുസ്തകത്തില്‍ ഉള്ള പോലെ ഒന്നും“
“എന്നാല്‍ ചെല്ല്,രണ്ടു പേരും കൂടി നന്നായി ഗ്രന്ഥം നന്നായി പഠിച്ച് പ്രക്റ്റിക്കല്‍ നടത്തി വാ.”
പെണ്ണുങ്ങള്‍ ആരവത്തോടെ പിരിഞ്ഞു പോയി
(ശേഷം അടുത്ത ലക്കത്തില്‍)

Monday, October 6, 2008

വാത്സ്യായനം

സബ് ജൂനിയര്‍ കുഞ്ഞുങ്ങള്‍ ചുരിദാരും കമ്മീസും ദുപ്പട്ടയും അണിഞ്ഞ് കോഴിക്കോട്ടേയ്ക്കു പുറപ്പെട്ടു.ഒരു വഴിക്കു പോകുമ്പോള്‍ മൂന്നു പേര്‍ വേണം എന്ന നയമനുസരിച്ച് തന്നെയാണവര്‍ പോയത്.അതു കൊണ്ടു ഗുണമുണ്ടായി.ഒറ്റയ്ക്കു ചമ്മേണ്ടി വന്നില്ല.അല്ലെങ്കിലും ,ചമ്മിയ കാര്യം അവര്‍ അറിഞ്ഞില്ല എന്നല്ലേ പറയേണ്ടിയിരുന്നത്!
മൂന്നു പഹച്ചികളും കൂടി ലിറ്റില്‍ പ്രിന്‍സിന്റ്റെ ഓഫീസില്‍ കയറിച്ചെന്ന് ഓര്‍ഡര്‍ ചെയ്തു.
“ഒരു കാമസൂത്രം”
കൌണ്ടറിലിരുന്ന മാന്യന്‍ അറിയാതെ എഴുന്നേറ്റു നിന്നു പോയി!
കടയിലിരുന്ന മറ്റു യുവകേസരികള്‍ ഇതി കര്‍ത്തവ്യഥാമൂഢരായി നിന്നു പോയി എന്ന് വിശ്വസ്തകേന്ദ്രങ്ങള്‍ പിന്നീടു പറയുകയുണ്ടായി.
പെണ്ണുങ്ങള്‍ മൂവരും ഹോസ്റ്റലിലെത്തി അത്താഴം കഴിച്ച് ഉഷാറായി പുസ്തകം തുറന്നു.
(ശേഷം അടുത്ത ലക്കത്തില്‍)

Friday, October 3, 2008

വാത്സ്യായനം

ആ പദം ആദ്യം കണ്ടത് സുവോളജി ഡിപ്പാര്‍ട്മെന്റിലെ ക് റ്ഷ്ണകുമാറിന്റെ മേശപ്പുറത്തിരുന്ന പശക്കുപ്പിയുടെ പള്ളമേലായിരുന്നു.പശക്കുപ്പി തിരിച്ചും മറിച്ചും നോക്കിയിട്ട് ഞാന്‍ അയാളെ കൌതുകത്തോടെ നോക്കി.അയാള്‍ സാകൂതം എന്നെ നോക്കിയിരിക്കുകയായിരുന്നു.എന്റെ കൌതുകം കണ്ട് അയാള്‍ കുലുങ്ങിച്ചിരിച്ചു.
‘എന്താ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത്?’
എന്റെ ചോദ്യത്തിന് അയാള്‍ ചിരി തന്നെ ഉത്തരമായി തന്നു.
അങ്ങനെയിരിക്കെ ഒരു നാള്‍ പത്രത്തില്‍ കണ്ടു.വാത്സ്യായനന്റെ കാമസൂത്രം ലിറ്റില്‍ പ്രിന്‍സ് പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്ന്. ഇതെന്താണ് എന്നൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം
യൂനിവേഴ്സിറ്റിയിലെ ജൂനിയറ് കുഞ്ഞുങ്ങളെ പുസ്തകം വാങ്ങാന്‍ എല്‍പ്പിച്ചു വിട്ടപ്പോള്‍ അതിത്ര വലിയ ഗുലുമാലാകും എന്ന് സ്വപ്നത്തില്‍പ്പോലും ഞാന്‍ കരുതിയിട്ടില്ല.അമ്മയാണേ സത്യം!
(ശേഷം അടുത്ത ലക്കത്തില്‍)

Thursday, September 25, 2008

അടിപ്പാവാടയുടെ ചരട്

മാന്യരേ,
‘പെണ്ണിന്ടെ മാനം അടിപ്പാവാടയുടെ ചരടിലാണ്.‘
എന്‍.എന്‍.പിള്ളയുടെ ഫോളിഡോള്‍ എന്ന നാടകത്തിലെ ഡയലോഗാണിത്.വറ്ഷങ്ങള്‍ക്കു മുന്പ് അതു വായിച്ച് ഞാന്‍ കോപിഷ്ഠയായി.കോപത്തിന് ഇപ്പോഴും ശമനം വന്നിട്ടില്ല.എന്‍.എന്‍.പിള്ള വലിയ നാടകാചാര്യനാണെന്ന് അയാളും മറ്റു ചിലരും പറഞ്ഞിട്ടുണ്ട്.എനിക്കതു സമ്മതമല്ല.
പിള്ളയല്ല,അടിപ്പാവടയാണല്ലോ വിഷയം .
മൂന്നാറിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ ബസ്സില്‍ക്കയറി അമറ്ന്നിരുന്നപ്പോള്‍ ഢും എന്നൊരൊച്ച!
വയറിനകത്തു നിന്നാണോ?അല്ല.സംശയം പെട്ടെന്നു തീറ്ന്നു.പാവാടയുടെ വള്ളി പൊട്ടിയതായിരുന്നു.ഇരുന്നയിടത്തു നിന്ന് എഴുന്നേല്‍ക്കണമെങ്കില്‍ ?
അപ്പോള്‍ എനിക്കു മനസ്സിലായി മാനം അടിപ്പാവാടയുടെ ചരടിലും കൂടിയാണെന്ന്.
ഹും!

Wednesday, September 24, 2008

How to be special-

Yes.That is a universal problem.How to be special.Whatever you do,you will be immersed in a crowd.Can you climb to such a hight of Everest where you will be alone to conqure a world of your own?Tell me.

Tuesday, September 23, 2008

കിരാതവാണി

ഇപ്രകാരം ഒരു ഭോഗ ക്ഷമിക്കണം ബ്ലോ‍ഗ് ആരംഭിക്കാൻ ഭാഗ്യം ഉണ്ടായതിൽ എത്ര സന്തോഷമുണ്ടെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.ശേഷം വരും പോലെ എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ.
സ്വന്തം,
ഇന്ദിര